News Nineteen
To be known...To be said

ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം

0

കൊല്‍ക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോൾക്ക് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 86-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യയെ രണ്ട് മിനിറ്റിനകം ആമിറിയുടെ ഹെഡ്ഡറില്‍ അഫ്ഗാന്‍ സമനിലയില്‍ തളച്ചു.

 

എന്നാല്‍, ഇഞ്ചുറി ടൈമില്‍ മലയാളി താരമായ ആഷിഖ് കുരുണിയനും സഹലും ചേര്‍ന്ന് തുടക്കമിട്ട നീക്കത്തിനൊടുവില്‍ സഹലിന്‍റെ ഗ്രൗണ്ടര്‍ ഷോട്ട് അഫ്ഗാന്‍ വല കുലുക്കിയപ്പോള്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 106-ാം സ്ഥാനത്തും അഫ്ഗാന്‍ 150-ാം സ്ഥാനത്തുമാണ്.

 

മത്സരത്തില്‍ ഭൂരിഭാഗം സമയവും ആധിപത്യമുണ്ടായിട്ടും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടും റാങ്കിംഗില്‍ ഏറെ പിന്നിലുള്ള എതിരാളികളുടെ വലയില്‍ പന്തെത്തിക്കാന്‍ ആദ്യ പകുതിയില്‍ ഇന്ത്യക്കായിരുന്നില്ല.

 

 

പരസ്പരമുള്ള പോരാട്ടങ്ങളില്‍ അഫ്ഗാനെതിരെ ഇന്ത്യയുടെ ഏഴാം ജയമാണിത്. മൂന്നു തവണ അഫ്ഗാന്‍ ഇന്ത്യയെ കീഴടക്കിയപ്പോള്‍ കഴിഞ്ഞ വർഷം നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

Leave A Reply

Your email address will not be published.