കേരളത്തിലെ തിയേറ്ററുകളിൽ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സാന്റാക്രൂസ് എന്ന ചിത്രം മികച്ച രീതിയിൽ കളക്ഷൻ നേടിയ തിയേറ്ററുകളിൽ നിന്ന് പോലും വലിയ സിനിമകളുടെ പേരിൽ മാറ്റി നിർത്തപ്പെടുന്നുവെന്നു ചിത്രത്തിന്റെ സംവിധായകൻ ജോൺസൻ ജോൺ ഫെർണാണ്ടസും പ്രൊഡ്യൂസർ രാജു ചിറ്റേതും അഭിപ്രായപ്പെട്ടു . തുടക്കത്തിൽ വലിയ പ്രതികരണങ്ങൾ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ മൂന്നു ദിവസങ്ങളായി പ്രേക്ഷക സ്വീകാര്യതയും നല്ല അഭിപ്രായങ്ങളും ലഭിച്ചതിനു അദ്ദേഹം നന്ദി പറഞ്ഞു .കൊച്ചി പ്രെസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസ്തുത സിനിമയുടെ അഭിനേത്രിയായ നൂറിൻ ഷെരീഫ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ ഒരു പരിപാടിക്കും പങ്കെടുക്കാതിരിക്കുകയും തന്റെ സോഷ്യൽ മീഡിയയിൽ നായികയായി അഭിനയിച്ച സാന്റാക്രൂസിന്റെ ഒരു പോസ്റ്റ് പോലും ഷെയർ ചെയ്യാൻ പോലും തയ്യാറാകുന്നില്ല എന്നത് സിനിമയുടെ പ്രൊമോഷനെ പോലും ബാധിച്ചെന്ന് നിർമ്മാതാവ് അറിയിച്ചു. ചാനൽ ഷോകളിലും ഇന്റർവ്യൂകളിലും കോളേജിലെ പ്രൊമോഷൻ പരിപാടികളിൽ ഒക്കെ തന്നെ നായികയുടെ അഭാവം ഏറെ ബാധിച്ചുവെന്നും ഇത്രയും നാൾ സംവിധായകൻ ഇക്കാര്യങ്ങൾ സംസാരിക്കണ്ട ആ കുട്ടി സിനിമ ഇറങ്ങിയിട്ട് പ്രൊമോഷന് വരുമെന്ന് കരുതി .കൃത്യമായ പ്രതിഫലം നൽകിയിട്ടും സിനിമയുടെ പ്രൊമോഷന് പോലും സഹകരിക്കാതെ നിൽക്കുന്നത് തന്നെ പോലെ സിനിമാ സ്നേഹം കൊണ്ട് പ്രൊഡ്യൂസ് ചെയ്യാൻ എത്തുന്നവരെ പിന്തിരിപ്പിക്കുമെന്നു രാജു ചിറ്റേത്ത് അഭിപ്രായപ്പെട്ടു . സോഷ്യൽ മീഡിയയിൽ ഒരു മില്യൺ കൂടുതൽ കാഴ്ചക്കാർ ഉള്ള ഗാനം ആലപിച്ച ഹരിശങ്കർ പ്രസ്തുത ഗാനം ഔട്ട് ഡേറ്റഡ് ആയെന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ സാധിക്കില്ലായെന്നും ആണ് സാന്റാക്രൂസിന്റെ മാർക്കറ്റിംഗ് ആൻഡ് റിസർച്ച് കൈകാര്യം ചെയ്ത സംഗീത ജനചന്ദ്രനോട് ഹരിശങ്കർ പറഞ്ഞുവെന്നാണ് അവർ അറിയിച്ചതെന്നും പ്രെസ്സ് മീറ്റിൽ നിർമ്മാതാക്കൾ പറഞ്ഞു . അൻപതിനായിരം ഡാൻസേർസ് ഒരുമിച്ചു സോഷ്യൽ മീഡിയയിൽ സാന്റാക്രൂസിന്റെ ഗാനം ഷെയർ ചെയ്തത് പ്രെശംസ കിട്ടിയ ഒന്നായിരുന്നു. സിനിമയോടുള്ള ഇഷ്ടം കാരണം സിനിമയിലെത്തി അത് അവസാനം തിയേറ്ററിലെത്തിക്കുമ്പോൾ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികൾക്കപ്പുറമാണ് ചെറിയ ആർട്ടിസ്റ്റുകൾ പോലും കാണിക്കുന്ന ഈ രീതിയിലുള്ള പെരുമാറ്റങ്ങൾ എന്ന് പ്രൊഡ്യൂസർ അഭിപ്രായപ്പെട്ടു. ഇനിയും സിനിമ പ്രൊഡ്യൂസ് ചെയ്യുമെന്നും പുതുമുഖ താരങ്ങൾക്കു അവസരം നൽകുമെന്നും രാജു ചിറ്റേത്ത് പറഞ്ഞു. അനുവദിച്ച തിയേറ്ററുകളിൽ സാന്റാക്രൂസ് എന്ന ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ പ്രേക്ഷകരുടെ പിന്തുണ ഉണ്ടാകണമെന്ന് പ്രേക്ഷകരോട് അഭ്യർത്ഥിക്കുകയും ചെയ്തു. സാന്റാക്രൂസ് ചിത്രത്തിന്റെ നിർമാതാവ് രാജു ചിറ്റേത്ത്, സംവിധായകൻ ജോൺസൻ ജോൺ ഫെർണാണ്ടസ്, കോ പ്രൊഡ്യൂസർ ഡോക്ടർ അശ്വതി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.