News Nineteen
To be known...To be said

സൗദി അറേബ്യയും ഇസ്രായേലും സന്ദർശിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

0

വാഷിങ്ടൺ: സൗദി അറേബ്യയും ഇസ്രായേലും സന്ദർശിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ജൂലൈ മധ്യത്തിലാണ് സന്ദർശനമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.ബൈഡന്റെ സന്ദർശനം നാഷനൽ സെക്യൂരിറ്റി കൗൺസിലും സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞു.

Leave A Reply

Your email address will not be published.